ന്യൂഡല്‍ഹി : ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ആധാര്‍ യുപിഎ സര്‍ക്കാറിന്റെ സംഭാവനയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. നികുതി വെട്ടിപ്പു തടയുന്നതിനും സബ്സിഡി ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാര്‍ നിര്‍ബന്ധിതമാക്കിയതുവഴി അതിനെ വികസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഈ പദ്ധതിയെ അംഗീകരിക്കുകയും അതിനെ വീണ്ടും വികസിപ്പിക്കുകയും ചെയ്യുമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. നമ്മളില്‍ ചിലര്‍ക്ക് ഇതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഉണ്ടായ സംശയങ്ങള്‍ക്കുള്ള മറുപടിയെല്ലാം ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം നടന്ന ആധാര്‍ യോഗത്തില്‍ ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, നിയമം