ലക്നൌ: ഉത്തര്‍പ്രദേശിലെ ബി. എസ്. പി. യുടെ പ്രമുഖ നേതാവും എം. പി. യുമായ ജുഗല്‍ കിഷോറിന്റെ ലക്ഷ്മിപുര്‍ ഖേരിയിലെ വസതിയിൽ വെച്ച് 16-കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. എം. പി. യുടെ വസതിയിലെ ജീവനക്കാരനായ ബ്രിജേഷ് എന്നയാള്‍ തന്നെ തോക്കു ചൂണ്ടി ഭീഷണി പ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു എന്നാണ് പെൺകുട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്.
തന്നെ പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പൊലീസിന് നേരിട്ട് മൊഴി നല്കി. പെണ്‍കുട്ടിയും കുടുംബവും ശനിയാഴ്ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ ബ്രിജേഷ് പെണ്‍കുട്ടിയെ വായില്‍ തുണി തിരുകി ബലമായി പിടികൂടി എം. പിയുടെ വീട്ടില്‍ എത്തിച്ചു.
രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ