ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോറിലെ മഹേശ്വറിന് സമീപം നര്‍മ്മദ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളികള്‍ അടക്കം ആറു പേര് മരിച്ചു. മരിച്ച മറ്റ് നാലു പേര് എസ്. ബി. ഐ. അഹമ്മദാബാദ് സര്‍ക്കിളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. റാന്നി സ്വദേശിയും തിരുവനന്തപുരം കേശവദാസപുരം എസ്. ബി. ഐ. ശാഖയിലെ ഉദ്യോഗസ്ഥനുമായ സൌരവ് മോഹന്‍ , നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ച മലയാളികള്‍. പരിശീലന പരിപാടിക്കിടെ വിനോദ യാത്രയ്ക്കായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.25 ഓടെയായിരുന്നു അപകടം.
- ന്യൂസ് ഡെസ്ക്