ഗ്രീസിലെ സാമ്പത്തിക രക്ഷാ പാക്കേജിന്റെ ബലത്തില്‍ ലോക വിപണിയില്‍ ഉണ്ടായ മുന്നേറ്റത്തെ പിന്‍ പറ്റി ഇന്ത്യന്‍ വിപണിയിലും വന്‍ കുതിപ്പ് ഇന്ന് രേഖപ്പെടുത്തി. സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രീസ്, ടാറ്റാ മോട്ടോര്‍ഴ്സ്, ടാറ്റാസ്റ്റീല്‍, ഐ.സി. ഐ.സി. ബാങ്ക്, റിലയന്‍സ് ഇന്‍ഫ്ര, ശോഭാ ഡവലപ്പര്‍, എച്ച്. ഡി. ഏഫ്. സി. ബാങ്ക്, വിപ്രൊ തുടങ്ങി മുന്‍ നിര ഓഹരികളില്‍ കാര്യമായ നേട്ടം ഉണ്ടായി.
രാവിലെ 16,799.49-ല്‍ ആരംഭിച്ച സെന്‍സെക്സ് 561.44 പോയന്റ് ഉയര്‍ന്ന് 17,330.55-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 175.55 പോയന്റ് ഉയര്‍ന്ന് 5193.60-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച കനത്ത ഇടിവു രേഖപ്പെടുത്തിയ ആഗോള വിപണിയും ഇന്ത്യന്‍ വിപണിയും തിരിച്ചു വരുന്നതിനെ നിക്ഷേപകര്‍ പ്രതീക്ഷയോടെ ആണ് കാണുന്നത്.
- എസ്. കുമാര്‍