മൈസൂര്‍: മൈസൂരിനടുത്ത് പെരിയ പട്ടണത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ 11 പേരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദെര്‍ളക്കട്ട സ്വദേശി സെയ്ദും കുടുംബവുമാണ് പകടത്തില്‍ പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ 20 പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന മിനി വാന്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്ന് കരുതുന്നു. തമിഴ്നാട്ടിലെ മുത്തപ്പേട്ട ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിനായും മറ്റിടങ്ങളില്‍ വിനോദ സഞ്ചാരത്തിനായും പോയവരായിരുന്നു സംഘം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം