പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തെ ത്തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴുള്ള രാജി. ഒപ്പം നിയമസഭ പിരിച്ചു വിടാനും അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുന്നതിനെതിരെ എൻ. ഡി. എ. യിൽ ആദ്യം എതിർപ്പുമായി വന്ന് ബി. ജെ. പി. യുമായി 17 വര്‍ഷം നീണ്ട ബന്ധം നിതീഷ് കുമാര്‍ ഉപേക്ഷിച്ചത് സ്വന്തം പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിതീഷിന്റെ ജെ. ഡി. യു. വിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അസമില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജി സന്നദ്ധത അറിയിച്ചിതിന്റെ പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ രാജി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍