ബാംഗ്ലൂര്‍ : തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വാദം പോലീസ് അംഗീകരിക്കുന്നില്ല. പോലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. രവിശങ്കറിന്റെ ആശ്രമത്തിനു സമീപം താമസിക്കുന്ന ഡോ. മഹാദേവ പ്രസാദ് എന്നയാള്‍ ബാംഗ്ലൂര്‍ക്ക് പോകാനായി തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വഴി മുടക്കി മൂന്നു നാല് പട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. ഇവയെ വിരട്ടി ഓടിക്കാനായി ഇയാള്‍ തന്റെ ലൈസന്‍സുള്ള .32 റിവോള്‍വര്‍ പുറത്തെടുത്ത് പട്ടികള്‍ക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരു ബുള്ളറ്റാണ് ലക്‌ഷ്യം തെറ്റി 2500 അടി അകലെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ എത്തിയത്. .32 റിവോള്‍വറിലെ ബുള്ളറ്റിന് 4000 അടി വരെ ദൂരം സഞ്ചരിക്കാനാവും എന്ന് പോലീസ് അറിയിച്ചു.
ഡോ. മഹാദേവ പ്രസാദിനെ പോലീസ് പിടി കൂടി കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് ഇങ്ങനെയൊരു സംഭവം നടന്നതായി പോലും അറിയുമായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരുടെയും പേരില്‍ കുറ്റം ചാര്ത്തിയിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പോലീസ് ഇത്രയൊക്കെ സമാശ്വസിപ്പിച്ചിട്ടും തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് രവിശങ്കര്‍ ഇപ്പോഴും പറയുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്