മുംബൈ:ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായ നടന് രാജേഷ് ഖന്നയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹത്തിനു ആഹാരം കഴിക്കാന്‍ കഴിയുന്നില്ലെന്നും മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
1966 ല്‍ ‘ആഖരി ഖത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പ്രഥമ ചിത്രം ‘രാസ്’, ദോ രാസ്തേ’, ‘ആരാധന’ എന്നീ ചിത്രങ്ങളുടെ വന്‍ വിജയം അദ്ദേഹത്തെ അദ്ദേഹം സൂപ്പര്‍താരപദവിയിലെത്തിച്ചു . 1969 നും 1972 നും ഇടയ്ക്ക് അദ്ദേഹത്തിന്റേതായി 15 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പിറന്നു. ആകെ 163 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യ