150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
- എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
- എയര്‍ ഫ്രാന്‍സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു എന്ന് …
- വിമാനം കാണാതായി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം