ന്യൂഡൽഹി: ഓരോരുത്തരെയും ഞെട്ടിച്ചും സന്തോഷിപ്പിച്ചും എത്തിയിരുന്ന ടെലിഗ്രാം പുതിയ സാങ്കേതിക കുതിപ്പിൽ ചരിത്രത്തിലേക്ക് വഴി മാറുന്നു. 163 വർഷത്തെ സേവന പാരമ്പര്യം ഇനി കേട്ടു കേൾവി മാത്രമായി ചുരുങ്ങും. ഏറെ കാലം ജനങ്ങളുടെ പ്രധാന സാങ്കേതിക വിനിമയ മാർഗ്ഗമായിരുന്ന ടെലിഗ്രാം നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ ജൂലായ് 15 മുതൽ ഇനി ടെലിഗ്രാം സേവനം ഇന്ത്യയിൽ ലഭ്യമായിരിക്കില്ല. ഇന്റർനെറ്റും മൊബൈൽ ഫോണും എല്ലായിടത്തും യഥേഷ്ടം ലഭ്യമായി തുടങ്ങിയതോടെ ടെലിഗ്രാം സർവീസിന്റെ പ്രാധാന്യം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം ഏതാനും ആയിരത്തോളം മാത്രമായി ടെലിഗ്രാമിന്റെ ഉപയോഗം കുറഞ്ഞതോടെ ഈ സംവിധാനം നിലനിർത്തുന്നതിനായി നേരിടുന്ന ചിലവ് മൂലമുള്ള നഷ്ടം ഭീമമായതായി അധികൃതർ അറിയിക്കുന്നു. ടെലഗ്രാം ഇനി ഗൃഹാതുര ഓർമ്മ മാത്രം.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാങ്കേതികം, സാമ്പത്തികം