ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.
കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.
പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, പ്രതിഷേധം, മനുഷ്യാവകാശം
ഇതെങെനെ ജുഡ്ിസ്ഷ്ടേ കട്ന്നൂകയറ്റ്മാവും? സി പി എം പൊലുല്ല പ്പാറ്ടീക്ള്‍ക്ക് ഒട്ടൂം ചേര്‍ന്ന്ന്ന്തല്ല്ല്ല്ല്ല്ല്ല്ല്ല്?