യാത്രക്കാരോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നു എന്ന പരാതി അതീവ ഗൗരവമായി കാണുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഓ.ഓ. ക്യാപ്റ്റന്‍ പി. പി. സിംഗ് പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാന താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ സ്റ്റാഫുകളുടെ നിലവാരത്തെ പറ്റിയുള്ള പരാതിയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിമാനങ്ങള്‍ വൈകി പറക്കുന്നത് പരമാവധി ഒഴിവാക്കും. ഏതാനും ചില പുതിയ റൂട്ടുകള്‍ കൂടി തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് പദ്ധതിയുണ്ട്. ബജറ്റ് എയര്‍ലൈന്‍ എന്ന നിലയിലുള്ള പരമാവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധാന്‍, എം.പി. ദാബി, ശുഭാംഗനി വൈദ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം