ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അരവിന്ദ് ജാദവിനെ തല്‍സ്ഥനത്തു നിന്നും നീക്കം ചെയ്തു. വ്യോമയാന ജോയിന്റ് സെക്രട്ടറി രോഹിത് നന്ദനായിരിക്കും താല്‍ക്കാലിക ചുമതല. പൈലറ്റുമാരുടെ ശംബളം ഉള്‍പ്പെടെ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാദവ് പരാജയപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ടു മാസമായി എയര്‍ ഇന്ത്യ ജീവനകാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട്. പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ ഇടയ്ക്കിടെ വിമാനങ്ങള്‍ മുടങ്ങുന്നതും പതിവായിരുന്നു.
-