ബാംഗളൂര്‍: അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുന്നതും ഔദ്യോഗിക തിരക്കുകളും കാരണം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ജയലളിതയുടെ അപേക്ഷ നിരസിച്ചുകൊണ്‌ടാണ് കോടതിയുടെ നിര്‍ദേശം. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. നേരത്തെ സുപ്രീംകോടതി ഇടപെട്ടാണ് കേസ് ചെന്നൈ കോടതിയില്‍ നിന്നും ബാംഗളൂര്‍ കോടതിയിലേക്ക് മാറ്റിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി