ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി