ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു എന്നാല്‍ ചര്‍ച്ചക്ക് ഹസാരെ തയ്യാറാകുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്നും, സത്യഗ്രഹം നടത്താനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടത് അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.
ആഗസ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ അവകാശവാദം . അതിനാല്‍ പുതിയ ബില്ലിനായി ആഗസ്റ്റ് 16 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അന്നാ ഹസാരെ പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം