ബര്‍മിങ്ങാം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ നിശിതമായ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത് വന്നു. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മോശം ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നമ്മള്‍ ഒരു സാധാരണ ടീം മാത്രമാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇതില്‍ തന്നെ തീര്‍ത്തും പരിതാപകരമായിരുന്നു ഇഗ്ലണ്ടുമായി മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി. 90 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 372 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താനേ കഴിഞ്ഞുള്ളു. തയ്യാറെടുപ്പുകളിലെ അപര്യാപ്തതയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് വഴിവച്ചത്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തുറ്റ ഒരു നിരയ്‌ക്കെതിരെ വെറുതെ വന്ന് വിജയിക്കാന്‍ കഴിയില്ല. ബാറ്റിങ്ങും ബൌളിങ്ങും ഒരുപോലെ മോശമായി. ഇതോടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ താഴേക്ക് പോയി കഴിഞ്ഞ ഇരുപതു മാസമായി ഇന്ത്യയായിരുന്നു റാങ്കിംഗില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ ദയനീയമായി പരാജയപ്പെട്ടതോടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യുടെ സ്ഥാനം ഇംഗ്ലണ്ട് പിടിച്ചുവാങ്ങി. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിനെതിരെ ശക്തമായി തുറന്നടിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്