തിരുവനന്തപുരം: കേരള ഗവർണർ ഷീല ദീക്ഷിത് സ്ഥാനം ഒഴിഞ്ഞു. ബി. ജെ. പി. അധികാരത്തിൽ വന്നതോടെ തങ്ങൾക്ക് അനഭിമതരായ എല്ലാ ഗവർണ്ണർമാരെയും തൽസ്ഥാനത്ത് മാറ്റുന്ന കാര്യം പരിഗണിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് വഴങ്ങാതെ കുറച്ചു നാൾ പിടിച്ചു നിന്ന ഷീല ദീക്ഷിത് അവസാനം ബി. ജെ. പി. ആഗ്രഹിച്ച പ്രകാരം തന്നെ സ്ഥാനം ഒഴിയുകയാണ് ഉണ്ടായത്. ഗവർണർ പദവി സ്വീകരിച്ച് കേവലം ഏഴു മാസത്തിനകമാണ് രാജി. മാദ്ധ്യമ പ്രവർത്തകർക്ക് മുൻപിൽ തന്റെ രാജി സ്ഥിരീകരിച്ച അവർ, രാഷ്ട്രപതി രാജി സ്വീകരിച്ചതിനു ശേഷമേ ഭാവി പരിപാടികളെ കുറിച്ച് സംസാരിക്കൂ എന്ന് വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍