ന്യൂഡൽഹി : ഒക്ടോബറിൽ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ . നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്റേതെന്ന് വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞു .
ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് തെറ്റാണ് .വ്യോമപാതകൾ അടക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടില്ല .
കച്ചിൽ ഭീകരർ നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല . അതേ സമയം ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു .
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പാക്കിസ്ഥാന്, രാജ്യരക്ഷ