അവസാന നിമിഷം വരെ കാണികളെ ആവേശം കൊള്ളിച്ച അതി ശക്തമായ മല്‍സരത്തിനാണ് ഇത്തവണ നെഹ്രു കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ മല്‍സരം നടന്ന ദില്ലിയിലെ അംബേദ്കര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സിറിയയും ഇന്ത്യയും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടം . ഇരു പക്ഷത്തിനും ഗോളൊന്നും നേടാനാ കാത്തതിനെ തുടര്‍ന്ന് കളി എസ്ക്ട്രാ ടൈമിലേക്ക് നീണ്ടു. ഇന്ത്യന്‍ താരം റെനെഡി സിംഗ് അവസാനത്തെ അഞ്ചു മിനിറ്റില്‍ സിറിയന്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ കളി തീരുവാന്‍ ഒരു മിനിറ്റില്‍ താഴെ സമയം ഉള്ളപ്പോള്‍ സിറിയയുടെ അലിടയാബ് ഗോള്‍ മടക്കി. ഒടുവില്‍ സഡന്‍ ഡെത്തില്‍ ആണ് സിറിയക്കെതിരെ ഇന്ത്യ വിജയം ഉറപ്പിച്ചത് (2-1).
കളിയില്‍ ഉടനീളം ഇന്ത്യന്‍ നായകന്‍ ബൈചുങ്ങ് ബൂട്ടിയയെ മാര്‍ക്ക് ചെയ്യുവാന്‍ സിറിയന്‍ താരങ്ങള്‍ ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ തന്നെ ബൈചുങ്ങ് ബൂട്ടിയ സിറിയന്‍ ഗോള്‍ മുഖത്ത് കടന്നാ ക്രമണം നടത്തിയിരുന്നു. കായികമായി ഇന്ത്യന്‍ താരങ്ങ ളേക്കാള്‍ മികച്ച സിറിയന്‍ താരങ്ങളെ പലപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ കളി മിടുക്ക് വെള്ളം കുടിപ്പിച്ചു.
കളിയില്‍ പല തവണ ഇന്ത്യന്‍ ഗോള്‍വല ലക്ഷ്യമാക്കി സിറിയന്‍ താരങ്ങള്‍ “നിറയൊ ഴിച്ചെങ്കിലും” സുബ്രതോ പാല്‍ കാക്കുന്ന ഇന്ത്യന്‍ ഗോള്‍വല ചലിപ്പിക്കുവാന്‍ അവര്‍ക്കായില്ല.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സുബ്രതോ പാലിന്റെ മാസ്‌മര പ്രകടനം ഇന്ത്യക്ക് വിജയം ഉറപ്പിക്കു കയായിരുന്നു. അതോടൊപ്പം കളിയിലെ താര പട്ടവും സുബ്രതോ കൈപ്പിടിയില്‍ ഒതുക്കി.
ഇന്ത്യന്‍ ടീമിന്റെ ഓരോ മുന്നേറ്റങ്ങളേയും ആരവത്തോടെ പിന്തുണച്ച കാണികള്‍ പക്ഷെ “സഡന്‍ ഡെത്തില്‍” കനത്ത ആകാംക്ഷയുടെ സമ്മര്‍ദ്ദത്തില്‍ ആയി. ഒടുവില്‍ വിജയം ഉറപ്പിച്ച നിമിഷം അണ പൊട്ടിയ അവേശവുമായി ഗ്യാലറിയുടെ അതിരുകള്‍ മറി കടന്ന് അല കടലായി കളിക്കള ത്തിലേക്ക് ഇരമ്പിയ ഇന്ത്യന്‍ ആരാധകരെ നിയന്ത്രിക്കുവാന്‍ സുരക്ഷാ ഭടന്മാര്‍ നന്നേ പണിപ്പെട്ടു. താരങ്ങളെ എടുത്തു യര്‍ത്തി നൃത്തം ചെയ്ത കാണികള്‍ സന്തോഷം കൊണ്ട് മതി മറന്നു. ഇന്ത്യന്‍ പതാകയും വര്‍ണ്ണ ക്കടലാസുകളും വായുവില്‍ പാറി പ്പറന്നു.
ഇന്ത്യന്‍ കായിക രംഗം പണ ക്കൊഴുപ്പിന്റെ വിഹാര രംഗമായ ക്രിക്കറ്റിന്റെ നീരാളി പ്പിടുത്തില്‍ ഒതുങ്ങുമ്പോളും, ഫുട്ബോള്‍ താരങ്ങള്‍ അവഗണനയുടെ ഭീകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോളും, ആത്മാര്‍ത്ഥമായി ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടെയായി ഈ മല്‍സരവും അതില്‍ ലഭിച്ച അവിസ്മരണീയമായ വിജയവും.
– എസ്. കുമാര്‍
- ജെ.എസ്.