തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും.
ഗ്ലോബല്‍ മീഡിയ ഫോറവും റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
45 കാരനായ “തിസ്സ” എന്നറിയപ്പെടുന്ന തിസ്സനായഗത്തെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. കൊളംബോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സണ്ടേ ടൈംസ്’ എന്ന പത്രത്തില്‍ എഴുതിയിരുന്ന തിസ്സ outreachsl.com എന്ന വെബ്സൈറ്റിന്റെ എഡിറ്ററുമാണ്.
2008 മാര്‍ച്ച് 7ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ അഞ്ചു മാസത്തിനു ശേഷം പൊടുന്നനെ കൊളംബോയിലെ കുപ്രസിദ്ധമായ മാഗസിന്‍ ജയിലിലേക്ക് മാറ്റി. തമിഴ് പുലികളെ മര്‍ദ്ദിക്കുന്നതിന് കുപ്രസിദ്ധമായ ഈ ജയിലില്‍ വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജയിലിലെ പ്രതികൂല സാഹചര്യത്തില്‍ ക്ഷയരോഗവും ത്വക്ക് രോഗവും പിടി പെട്ട തെസ്സിനായഗത്തിന് ചികിത്സയും മരുന്നും അധികൃതര്‍ നിഷേധിച്ചു.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ചാണ് തിസ്സ തന്റെ വെബ് സൈറ്റ് നടത്തിയത് എന്ന ആരോപണം റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഒരു ജര്‍മ്മന്‍ സഹായ സംഘടനയാണ് ഈ വെബ് സൈറ്റിനുള്ള ചിലവുകള്‍ വഹിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജ പക്സെയെ ഇവര്‍ കാണുകയും തിസ്സയുടെ മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തതാണ്. തിസ്സനായഗത്തിന്റെ കേസ് പുനഃപരിശോധിക്കും എന്ന് രാജപക്സെ ഇവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു.
സത്യത്തിനും, സ്വതന്ത്രമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിയാണ് തിസ്സനായഗം എന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ പറയുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, മനുഷ്യാവകാശം