മുംബൈ : രാജ്യത്തെ 60 മണിക്കൂര്‍ മുള് മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍, അന്ന് ഹോട്ടല്‍ താജില്‍ വെച്ച് തീവ്രവാദികളോട് ഏറ്റുമുട്ടി വീര ചരമം പ്രാപിച്ച തന്റെ മകന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനോടുള്ള ആദര സൂചകമായി സന്ദീപിന്റെ അച്ഛന് കെ. ഉണ്ണികൃഷ്ണന് ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ സൈക്കിള്‍ റാലി നടത്തി. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നിന്നും ഒക്ടോബര്‍ 26ന് ആരംഭിച്ച റാലി ഇന്ന് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ അവസാനിക്കും. രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വീര ജവാന്മാരെ ഓര്‍ക്കുന്നതിനായാണ് താന്‍ ഈ യജ്ഞം ഏറ്റെടുത്തത് എന്ന് ഐ. എസ്. ആര്. ഓ. യില്‍ നിന്നും വിരമിച്ച എഞ്ചിനിയറായ ഈ അറുപത്തിരണ്ടുകാരന് പറയുന്നു. ഇന്നും നാളെയും സന്ദീപിന്റെ അച്ഛനമ്മമാര്‍ സന്ദീപ് മരണം വരിച്ച ഹോട്ടല്‍ താജില്‍ താമസിക്കും. 2008 നവംബര്‍ 27നാണ് സന്ദീപ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, ലോക മലയാളി