ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ പതിനാറാമത് മുഖ്യ മന്ത്രി യായി നല്ലാരി കിരണ്‍ കുമാര്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ. എസ്. എല്‍. നരസിംഹന്‍ മുന്‍പാകെ യാണ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആരോഗ്യ പരമായ കാരണത്തെ തുടര്‍ന്ന് കെ. റോസയ്യ രാജിവെച്ച ഒഴിവിലാണ് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ നല്ലാരി കിരണ്‍ കുമാര്‍ റെഡ്ഡിയെ മുഖ്യമന്ത്രി ആക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് നിരീക്ഷ കരായ എം. വീരപ്പ മൊയ്‌ലി, ഗുലാം നബി ആസാദ്, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി റോസയ്യ, കോണ്‍ഗ്രസ് നേതാക്കള്‍, എം. എല്‍. എ. മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൈക്കമാന്‍ഡു മായുള്ള ചര്‍ച്ച കള്‍ക്ക് ശേഷമായിരിക്കും മന്ത്രി സഭാ പുന:സംഘടന ഉണ്ടാകുക. ആന്ധ്രാ പ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു റെഡ്ഡി. രായല സീമ യിലെ ചിറ്റൂര്‍ ജില്ല ക്കാരനായ നല്ലാരി കിരണ്‍ കുമാര്‍ റെഡ്ഡി, പൈലേരു മണ്ഡല ത്തില്‍ നിന്നാണ് ജയിച്ചത്. അന്‍പതു കാരനായ റെഡ്ഡി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ എം. എല്‍. എ. യായ അദ്ദേഹം, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അമര്‍നാഥ് റെഡ്ഡിയുടെ മകനാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍