Saturday, December 5th, 2009

ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.

babri-masjid-demolitionബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഖേദമില്ല എന്ന് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് അറിയിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ തലേന്ന് ചണ്ടിഗഡില്‍ നടന്ന പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവിടെ രാമ ക്ഷേത്രം പണിയണം എന്നാണ് ആര്‍. എസ്. എസ്. ന്റെ ആവശ്യം. ഈ ആവശ്യവുമായി ആര്‍. എസ്. എസ്. എന്നും നില കൊള്ളും. അതു കൊണ്ട് തങ്ങള്‍ക്ക് മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭാഗവത് പറഞ്ഞു.
 
1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം.
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

3 അഭിപ്രായങ്ങള്‍ to “ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.”

  1. സ്നേഹിതന്‍ says:

    ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണ്. ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ? ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട് ഉരുവിട്ടത്.''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.

  2. Yasir says:

    ഇ-പത്രം വാര്‍ത്തകള്‍ ഇപ്പോള്‍ ഗൂഗ്‌ള്‍ ന്വൂസ് അഗ്രിഗേറ്ററിലും കാണാന്‍ കഴിയുന്നതില്‍ സന്തോഷം.http://news.google.com/nwshp?hl=ml&tab=wnThanks,Yasir Kuttiady

  3. Anonymous says:

    തീർച്ചയായും ഇതു ഇന്ത്യൻ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്.ഒരുവിഭാഗത്തിന്റെമനസ്സിiൽ ഒരു വേദനയായി ഈ ദിനം എന്നും നിലകൊള്ളുകതന്നെ ചെയ്യും.മലയാളിയാ കൊടും ഭീകന്മാരെ പിടികൂടിയതും അതു സംബന്ധിച്ചുള്ള വാർത്തകളും വലതും ഇടതും പക്ഷ മാധ്യമങ്ങളിൽ നിറഞുനിൽക്കുകയാണ്.എന്നാൽ തടിയന്റവിടെ നസീറിന്റെ വാർത്തകൾ ഈ-പത്രത്തിൽ ഇതുവരെ കണ്ടില്ല.ഇതുപ്രസിദ്ധീകരിച്ചാൽ വായനക്കാർ കുറയും എന്ന ഭയമാണോ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine