മുംബൈ : സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരത രത്ന പുരസ്കാരം നല്‍കണമെന്ന ആവശ്യം ശിവസേന യോടൊപ്പം കോണ്ഗ്രസ് കൂടെ ആവര്‍ത്തിച്ചതോടെ ഭാരത രത്ന പുരസ്കാരം നല്‍കുവാനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ അയവ് വരുത്തി. നേരത്തെ കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തന മികവിനായിരുന്നു ഭാരത രത്ന നല്‍കിയിരുന്നത്. എന്നാല്‍ ഈ പുതിയ മാറ്റത്തിലൂടെ ഏതു രംഗത്തുമുള്ള മികവിനും ഇനി ഭാരത രത്ന നല്‍കാന്‍ ആവും. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരത രത്ന നല്‍കുവാനുള്ള തടസം നീങ്ങി. രാജ്യത്തെ ഒരു പൌരന് ലഭിക്കാവുന്ന ഏറ്റവും വലിയ സൈനികേതര ബഹുമതിയാണ് ഭാരത രത്ന.
ഹോക്കി ഇതിഹാസമായ ധ്യാന്‍ ചന്ദിനെ രാഷ്ട്രം വേണ്ട രീതിയില്‍ ആദരിച്ചിട്ടില്ല എന്നും അതിനാല്‍ ധ്യാന്‍ ചന്ദിനും സച്ചിനും സംയുക്തമായി വേണം ഭാരത രത്ന നല്‍കാന്‍ എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
- ജെ.എസ്.