ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ലുലുഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലേയും ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്പറ്റിയും ഭാവി പദ്ധതി കളെപ്പറ്റിയും എം. എ. യൂസഫലി പ്രധാന മന്ത്രിയോട് വിശദീകരിച്ചു.
രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വിവിധ ഉത്തേജക പദ്ധതി കള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തു എന്ന് എം. എ. യൂസഫലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: business, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വ്യവസായം, സാമ്പത്തികം