ന്യൂഡല്‍ഹി : രാജ്യത്തിന് ഐശ്വര്യം വരാന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണം എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്യണം എന്നാണ് പ്രധാന മന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
നാം എന്ത് ചെയ്താലും വിജയം കൈവരിക്കുവാന്‍ ദൈവത്തിന്‍റെ അനുഗ്രഹം കൂടി വേണം എന്നും അതിനാലാണ് താന്‍ ഇത് ആവശ്യപ്പെടുന്നത് എന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.
നമ്മള്‍ എത്രയൊക്കെ പ്രയത്നിച്ചിട്ടും ദേവന്മാരും ദേവതകളും നമ്മെ അനുഗ്രഹിക്കുന്നില്ല എങ്കില്‍ ചിലപ്പോള്‍ നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറന്‍സി നോട്ടു കളില്‍ ഗണപതി യുടെയും ലക്ഷ്മി ദേവി യുടെയും ഫോട്ടോ കള്‍ കൂടി വേണം എന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുന്നു.
മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെചിത്രമുണ്ട്. ഇന്തോനേഷ്യക്ക് അത് ആവാം എങ്കില്‍ നമുക്ക് എന്തു കൊണ്ട് ആയിക്കൂട എന്നും അദ്ദേഹം ചോദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: delhi, social-media, അന്താരാഷ്ട്രം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, വിവാദം, സാങ്കേതികം