ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയിൽ എത്തിയ കെജ്രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രചാരണം നടത്താൻ മാത്രം ജാമ്യ ഹരജി പരിശോധിക്കുന്നു എന്നും സുപ്രീം കോടതി വ്യക് മാക്കി.
ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണം . ഈ കേസിൽ അറസ്റ്റു ചെയ്യാൻ ഇ. ഡി. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടു എന്നും ഇ. ഡി. യോട് സുപ്രീം കോടതി ചോദിച്ചു.