
ന്യൂഡൽഹി : രാജ്യത്ത് ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലികളിലും വന്ദേമാതരം ആലപിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്ര പതിയുടെയും ഗവർണ്ണർ മാരുടെയും സാന്നിദ്ധ്യമുള്ള ഔദ്യോഗിക ചടങ്ങു കളിലും വന്ദേ മാതരം ആലപിക്കണം.
ദേശീയ ഗാനം ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം വന്ദേ മാതരവും തുടർന്ന് ദേശീയ ഗാനവും എന്ന രീതിയാണ് പിന്തുടരേണ്ടത്. സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിച്ചു കൊണ്ട് വേണം പ്രവര്‍ത്തി ദിനം ആരംഭിക്കാന്‍.

സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബ്ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം.
വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍, വാര്‍ത്താ ചിത്ര ങ്ങളിലും ഡോക്യു മെന്ററികളിലും സിനിമ തിയ്യേറ്ററിലും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല.
ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനുട്ടും പത്ത് സെക്കന്‍ഡും ദൈർഘ്യം വരുന്ന വന്ദേമാതരം ആണ് ആലപിക്കേണ്ടത്. വാദ്യോപകരണങ്ങളുടെ അകമ്പടി യോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാം. പൊതു ചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസ്സില്‍ വിതരണം ചെയ്യണം.
- സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി
- ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി
- രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-anthem, അന്താരാഷ്ട്രം, ഇന്ത്യ, ഇന്റര്‍നെറ്റ്, കുട്ടികള്‍, നിയമം, പ്രതിഷേധം, പ്രവാസി, ബഹുമതി, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം




























