
ചെന്നൈ: ഏറെ അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് തമിഴ്നാടിനെ നയിക്കാനുള്ള പിന്തുണ ഉറപ്പായി. ഇടതു പക്ഷവും കോണ്‍ഗ്രസും നേരത്തേ തന്നെ വിജയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും വിസികെയും മുസ്ലിം ലീഗും പിന്തുണ പിന്‍വലിച്ചതിനാല്‍ ഗവര്‍ണ്ണര്‍ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതുമില്ല. ഏറെ നേരത്തെ അനിശ്ചതാവസ്ഥയ്ക്ക് വിരാമമിട്ട് കൊണ്ട് വൈകീട്ട് വിസികെ പാര്‍ട്ടിയും മുസ്ലിം ലീഗും വിജയ്ക്ക് നിരുപാധിക പിന്തുണ അറിയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ വിജയിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ 59 വര്‍ഷമായി തുടര്‍ന്ന് വരുന്ന ഡിഎംകെ എഐഡിഎംകെ വാഴ്ച്ചക്ക് അറുതിയായി ഒരു നവ യുഗത്തിന്റെ പിറവിയുടെ പ്രതീക്ഷയിലാണ് തമിഴ്‌നാട് ജനത, പ്രത്യേകിച്ച് യുവാക്കള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തമിഴ്‌നാട്, തിരഞ്ഞെടുപ്പ്, സിനിമ




























