
ഡൽഹി : യു. എ. ഇ., കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ നാല് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്സ് പോർട്ട്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ ചെയ്യുന്നതിനു വേണ്ടി സ്വകാര്യ ഏജൻസികൾക്ക് (ഔട്ട്സോഴ്സ്) നൽകിയ കരാറുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികൾ സുതാര്യമല്ല എന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
കരാർ നടപടികളിലെ സാങ്കേതിക മൂല്യ നിർണ്ണയ ത്തിൽ തങ്ങളെ ഒഴിവാക്കിയതിന് കൃത്യമായ കാരണം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഇ-ട്രാവൽ ടെക് ലിമിറ്റഡ്, വെരാസിസ് സിസ്റ്റംസ് എന്നീ കമ്പനി കൾ നൽകിയ ഹരജികളിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.
യു. എ. ഇ. യിൽ ഈ സേവനങ്ങളുടെ കരാർ നേടിയത് പ്രമുഖ മലയാളി സംരംഭകരായ അൽ-ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആയിരുന്നു.
കുവൈത്തിൽ ഡു-ഡിജിറ്റൽ ഗ്ലോബൽ, സിംഗപ്പൂരിൽ ഐ. വി. എസ്. ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി. എഫ്. എസ്. ഗ്ലോബൽ എന്നീ കമ്പനികൾ ആയിരുന്നു കരാർ നേടിയിരുന്നത്.
ഇവരുടെ കരാറിന്റെ സാങ്കേതിക മൂല്യ നിർണ്ണയം ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കി.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതു വരെ നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ ഏജൻസികൾക്ക് താത്കാലികമായി അനുമതി നൽകാം എന്നും കോടതി വിധി വ്യക്തമാക്കുന്നു.
നാല് രാജ്യങ്ങളിലെയും കോൺസുലാർ സേവന ങ്ങൾക്കു വേണ്ടി ഒരു മാസത്തിനു ഉള്ളിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ഹൈക്കോടതി ഉത്തരവിട്ടു.
- പാസ്സ് പോർട്ട് നിരക്കുകൾ വർദ്ധിച്ചു
- കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
- പാസ്സ് പോര്‍ട്ട് പുതുക്കുവാന്‍ ഓണ്‍ലൈന്‍ അപേക്ഷ
- തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: passport, അന്താരാഷ്ട്രം, ഇന്ത്യ, കേരളം, കോടതി, ഡൽഹി, നിയമം, പ്രവാസി, രാജ്യരക്ഷ, സാങ്കേതികം




























