Saturday, May 22nd, 2010

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

mangalore-air-crashമംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത്‌ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ്‌ സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.

വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ്‌ ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.

mangalore-airindia-crash

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ്‌ പരപ്പ്‌ സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത്‌ കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക്‌ തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ്‌ ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌:

മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101

ദുബായ്‌ എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

1 അഭിപ്രായം to “മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം”

  1. uNNiKuTTaN says:

    ഓരോ അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞാലും
    രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരും ടെലിവിഷന്‍ കാമറക്കു മുന്നില്‍ ഞെട്ടലുകളും വേദനകളും പങ്കു വെക്കുന്നു….
    എന്നാല്‍ ഇനിയും ഇത് പോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഒരു മുന്‍ കരുതലുകളും എടുക്കുന്നില്ല…
    മുതലക്കണ്ണീര്‍ കാണാനായി നമ്മുടെ ജന്മം

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine