ന്യൂഡല്‍ഹി : ഇന്ത്യയിലെ നിന്നും പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്ന തീവണ്ടി ബോംബിട്ടു തകര്‍ത്ത് 68 പേരെ കൊലപ്പെടുത്തിയ കേസില്‍ വലതു പക്ഷ തീവ്രവാദിയായ സ്വാമി അസീമാനന്ദ യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. അസീമാനന്ദയ്ക്കൊപ്പം വേറെ 4 പേരെ കൂടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഹിന്ദു സന്യാസിനിയായ സാധ്വി പ്രഗ്യ താക്കൂറിന്റെ പങ്കിനെ പറ്റിയുള്ള അന്വേഷണം തുടരുകയാണ് എന്നും ഇവരുടെ അറസ്റ്റ് അടുത്ത് തന്നെ ഉണ്ടാവുമെന്നും സൂചനയുണ്ട്.
2007 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലെ ലാഹോറിലേക്ക് പോകുകയായിരുന്ന സംജൌത്ത എക്സ്പ്രസ് പാനീപത്തിനടുത്ത് എത്തിയപ്പോള്‍ ഒരു പറ്റം ബോംബ് സ്ഫോടനങ്ങള്‍ നടക്കുകയായിരുന്നു. 68 പേര്‍ കൊല്ലപ്പെട്ടതില്‍ മിക്കവാറും പാക് സ്വദേശികളായിരുന്നു.
ഗുജറാത്ത്, മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ ഈ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പൂര്‍ണ്ണമായും നടത്തിയത് സ്വാമി അസീമാനന്ദയും കൂട്ടുകാരുമാണ് എന്ന് കുറ്റപത്രം ആരോപിക്കുന്നു.
ബോംബിനു പകരം ബോംബ് എന്ന മുദ്രാവാക്യം മുഴക്കിയ സ്വാമി അസീമാനന്ദ ജമ്മുവിലെ രഘുനാഥ് മന്ദിര്‍, ഗുജറാത്തിലെ അക്ഷര്‍ധാം എന്നീ അമ്പലങ്ങള്‍ക്കു നേരെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണത്രേ തീവണ്ടി ആക്രമിക്കാന്‍ പദ്ധതിയിട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം