
ഗാംഗ്ടോക് : ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ മംഗന്‍ കഴിഞ്ഞുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഗാംഗ്ടോക് മുതല്‍ മംഗന്‍ വരെയുള്ള റോഡുകളില്‍ നിന്നും തടസങ്ങള്‍ ഏറെ കഷ്ട്ടപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യം നീക്കം ചെയ്തത്. ഇതിനിടയില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് വരെ ഈ ഭൂകമ്പത്തിന്റെ ഫലമായി മരിച്ചവരുടെ എണ്ണം 92 ആയി. അനേകം പേര്‍ പലയിടത്തായി കുടുങ്ങി കിടക്കുന്നതിനാല്‍ ഇനിയും മരണ സംഖ്യ കൂടുവാനും സാദ്ധ്യതയുണ്ട്.
- ജെ.എസ്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 