Wednesday, April 25th, 2012

രാഷ്‌ട്രപതി: ലാലുവിന്റെ പിന്തുണ ഹമിദ് അന്‍സാരിക്ക്

hamid-ansari-epathram

ദില്ലി: അടുത്ത രാഷ്ട്രപതി ആരാകണമെന്ന് ആര്‍. ‍ജെ. ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി. എന്നാല്‍ ‍മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുല്‍കലാമിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. കൂടാതെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, സാം പെട്രോട എന്നീ പേരുകളും ‍ ഉയര്‍ന്നു വരുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ ഹമിദ് അന്‍സാരിയാണ് കലാമിനേക്കാളും ഈ പദവിക്ക് യോഗ്യന്‍. എന്നാല്‍ ലാലുവിന്റെ നിര്‍ദ്ദേശത്തിനോട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കാറുള്ളത്. അന്‍സാരിക്കുവേണ്ടി ലാലു രംഗത്തിറങ്ങിയെന്നു മാത്രം. ആര്. ‍ജെ. ഡി നേതാവിന്റെ അഭിപ്രായം വ്യക്തിപരമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെ അബ്ദുല്‍കലാമിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെയ്ക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇടതു പക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കലാം. രാഷ്ട്രീയക്കാരനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേക്കാള്‍ നിഷ്പക്ഷ സ്വഭാവമുള്ള ഒരാളെ മുന്നോട്ടു വെയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്. കൂടാതെ യു. പി. എയിലെ പ്രമുഖ ഘടകകക്ഷിയായ എന്‍. സി. പിയും കലാം പ്രസിഡന്റ് ആകണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ കൂടുതല്‍ സ്വീകാര്യന്‍ അബ്ദുല്‍ കലാം തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലാലുവല്ലാതെ മറ്റാരും ഹമീദ് അന്‍സാരിക്ക് വേണ്ടി പരസ്യമായി രംഗത്ത്‌ വന്നിട്ടില്ല.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine