ന്യൂഡെല്‍ഹി: സി. ഡി വിവാദത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മനു അഭിഷേക് സിങ്‌വി കോണ്‍ഗ്രസ്സിന്റെ വക്താവ് സ്ഥാനവും പാര്‍ലമെന്റിലെ നിയമ-നീതിന്യായ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും രാജിവെച്ചു. ഒരു അഭിഭാഷകയുമായി “അടുത്തിടപഴകുന്ന“ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സിങ്‌വിയുടെ രാജിയില്‍ കലാശിച്ചത്. സി. ഡിയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനെതിരെ അദ്ദേഹം കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.പാര്‍ലമെന്റ് സമ്മേളനം ചേരുന്ന സമയത്ത് കോണ്‍ഗ്രസ്സ് നേരിടാവുന്ന പ്രതിപക്ഷ ആക്രമണം മുന്‍കൂട്ടിക്കണ്ടാണ് സിങ്‌വി രാജിവെച്ചത്.
രാജ്യസഭാംഗവും രാജ്യത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളുമായ സിങ്‌വി എന്റോസള്‍ഫാന്‍ കേസില്‍ കേരളത്തിന്റെ താല്പര്യത്തിനെതിരായി എന്റോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. ലോട്ടറികേസില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെതിരായി ലോട്ടറിക്കച്ചവടക്കാരുടെ അഭിഭാഷകനായി സിങ്‌വി രംഗത്തെത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം