ചെന്നൈ: പ്രമുഖ മാന്‍ഡലിന്‍ സംഗീതജ്ഞന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി യോടെ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രി യില്‍ ചികിത്സ യിലായിരുന്നു. സംസ്കാരം ഞായറാഴ്ച നടക്കും.
സംഗീത ത്തിന് നല്‍കിയ സമഗ്ര സംഭാവന കള്‍ക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പത്മശ്രീ കൂടാതെ രാജീവ് ഗാന്ധി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, സംഗീത ബാലഭാസ്‌കര പുരസ്‌കാരം, രാജ ലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1969 ഫെബ്രുവരി 28ന് ആന്ധ്ര പ്രദേശിലെ പാലക്കോളി ലായിരുന്നു ജനനം. ഒമ്പതാം വയസ്സു മുതല്‍ സംഗീത രംഗത്ത് സജീവ മായിരുന്നു. 1978 ല്‍ ആന്ധ്ര യിലെ ഗുഡി വാഡ യില്‍ ത്യാഗരാജ സംഗീതോല്‍സവ ത്തിലാണ് ശ്രീനിവാസിന്‍െറ അരങ്ങേറ്റം കുറിച്ചത്. അച്ഛന്‍ സത്യ നാരായണ ആയിരുന്നു ഗുരു. പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു. രാജേഷ് സഹോദരനാണ്.
ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തി വന്നിരുന്ന അദ്ദേഹം ലോക പ്രശസ്തരായ ജോണ്‍ മാക്വ ലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയ വരോടൊപ്പം സംഗീത പരിപാടി കളില്‍ പങ്കാളി യായിട്ടുണ്ട്.
- pma