മധുര: വിധവകളുടെ നഗരം എന്ന് അറിയപ്പെടുന്ന മധുരയിലെ വൃന്ദാവൻ നഗരത്തിൽ ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും വിധവകൾ വരേണ്ട എന്ന് സ്ഥലം എം.പി. യായ നടി ഹേമമാലിനിയുടെ വിലക്ക്.
പുനർ വിവാഹം ചെയ്യുവാൻ ആചാരം അനുവദിക്കാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും തിരസ്കൃതരായ ഹിന്ദു വിധവകൾ മധുരയിലെ വൃന്ദാവനിലേക്ക് ചേക്കേറുന്ന പതിവുണ്ട്. തീർഥാടകർ നൽകുന്ന ഭിക്ഷയാണ് ഇവരുടെ വരുമാനം. ഭജന പാടി ജീവിതം കഴിക്കുന്ന ഇവരെ സംരക്ഷിക്കാനായി ചില സന്നദ്ധ സംഘടനകളും നിലവിലുണ്ട്.
എന്നാൽ വൃന്ദാവനിലെ വിധവകളുടെ എണ്ണം ക്രമാതീതമായിരിക്കുന്നു എന്നാണ് മധുര സന്ദർശിച്ച ഹേമമാലിനി കഴിഞ്ഞ ദിവസം പറഞ്ഞത്. ബംഗാളിലും ബീഹാറിലും നല്ല അമ്പലങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് ബംഗാളിലും ബീഹാറിലും നിന്നും വിധവകൾ മധുരയിലേക്ക് വരുന്നത് എന്നും അവർ ചോദിച്ചു. അതത് സംസ്ഥാനങ്ങളിലെ വിധവകളുടെ സംരക്ഷണം അതത് സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുക്കണം. ഈ കാര്യം താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി താൻ ചർച്ച ചെയ്യും എന്നും അവർ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം