ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ് ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, പ്രതിഷേധം, വിമാനം, വ്യവസായം, സാമ്പത്തികം