മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം  പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 