ചെന്നൈ : എ. ഐ. എ. ഡി. എം. കെ. മുന്‍ ജനറല്‍ സെക്ര ട്ടറി വി. കെ. ശശികല യുടെ ജാമ്യാപേക്ഷ ജയില്‍ അധി കൃതര്‍ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കു വാൻ നൽകിയ അപേക്ഷ യാണ് ജയില്‍ അധികൃതർ തള്ളിയത്.
ബെംഗളൂരു വിലെ പരപ്പന അഗ്രഹാര ജയി ലില്‍ തട വില്‍ കഴി യുന്ന ശശികല യുടെ പരോള്‍ അപേക്ഷ യില്‍ ആവശ്യ മായ രേഖ കൾ സമര് പ്പിച്ചിട്ടില്ല എന്ന് സൂചി പ്പിച്ചു കൊണ്ടാണ് ജയില്‍ സൂപ്രണ്ട് സോമശേഖരന്‍ പരോള്‍ അപേക്ഷ തള്ളിയത്.
വീണ്ടും അപേക്ഷ നൽ കുവാനും അപേക്ഷ യുടെ കൂടെ കൂടുതൽ വിശദ മായ സത്യ വാങ്മൂലം സമർ പ്പിക്കു വാ നും ജയില്‍ സൂപ്രണ്ട് സോമ ശേഖരന് ശശി കല യോട് നിര്ദ്ദേ ശിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ നാലു വർഷത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി യിലാണ് ഇവർ ജയിലില്‍ ആയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, തട്ടിപ്പ്, തമിഴ്നാട്, വിവാദം, സാമ്പത്തികം, സ്ത്രീ