ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ ആധാർ കാർഡു മായി ബന്ധിപ്പിക്കണം എന്ന് ആവശ്യ പ്പെട്ട് സുപ്രീം കോടതി യിൽ സമര്‍പ്പിച്ച പുതിയ പൊതു താല്‍പര്യ ഹര്‍ജി തള്ളി. അശ്വിനി ഉപാധ്യായ എന്ന അഭി ഭാഷകന്‍ ആയിരുന്നു പുതിയ പൊതു താല്‍പര്യ ഹര്‍ജി യുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഈ വിഷയ ത്തില്‍ രണ്ട് ഹര്‍ജി കളില്‍ മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നതിനാല്‍, ഹര്‍ജി ക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കു വാനും സുപ്രീ കോടതി ആവശ്യ പ്പെട്ടു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ ആവശ്യ വുമായി ബോംബെ, മധ്യ പ്രദേശ് ഹൈക്കോടതി കളിലും ഹര്‍ജി കള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വിവിധ ഹൈക്കോടതി കളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കള്‍ എല്ലാം സുപ്രീം കോടതി യി ലേക്ക് മാറ്റണം എന്ന് ആവശ്യ പ്പെട്ട് സുപ്രീം കോടതി യില്‍ ഫേയ്സ് ബുക്ക് അധികൃതരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
- സോഷ്യല്‍ മീഡിയ : സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം
- മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു !
- തെരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്തുവാന്‍ സാമൂഹ്യ മാധ്യമങ്ങളെ അനുവദിക്കുകയില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, social-media, സാങ്കേതികം, സുപ്രീംകോടതി