മുംബൈ : രാഷ്ട്ര പതി ഭരണം കുതിരക്ക ച്ച വട ത്തിന് വഴി വെക്കും എന്ന് ശിവ സേന. പാർട്ടി മുഖ പത്രമായ സാമ്‌ന യുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ ഭാഷ യിലാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചതിനെ വിമർശി ച്ചിരി ക്കുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം ഭരണ ഘടാനാ വിരുദ്ധവും നീതികരിക്കു വാന്‍ കഴിയാത്തതും ആണെന്ന് സാമ്‌ന യുടെ മുഖ പ്രസംഗ ത്തില്‍ പറയുന്നു.
കൂടിയാലോചനകള്‍ ഇല്ലാതെ വളരെ പെട്ടെന്നു തന്നെ മഹാരാഷ്ട്രയില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടു ത്തിയ നടപടിക്ക് എതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിസഭ രൂപീകരി ക്കുന്നതിന് രാഷ്ട്രീയ പാർട്ടി കളെയും സഖ്യ കക്ഷി കളേയും ഗവർണ്ണർ ക്ഷണിക്കു ന്നതിന് കൃത്യമായ ക്രമങ്ങളുണ്ട്.
എന്നാല്‍ മഹാരാഷ്ട്ര യില്‍ ഭരണ ഘടനാ കീഴ് വഴക്ക ങ്ങളും സുപ്രീം കോടതി മാർഗ്ഗ നിർ ദ്ദേശ ങ്ങളും പാലി ക്കാതെ, ചട്ട വിരുദ്ധ മായിട്ടാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചത് എന്നും ജനാധി പത്യത്തെ കൊല ചെയ്യുക യായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: maharashtra, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, പ്രതിഷേധം, മുംബൈ, വിവാദം