രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.
ലോക്ക് ഡൗൺ നീളുമെങ്കിലും ചില മേഖലകൾക്ക് ഇളവുകൾ നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇളവുകൾ ഏതെല്ലാം മേഖലകൾക്ക് നൽകണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുകയാണ്. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു
ലോകാരോഗ്യസംഘടനയും ലോക്ക് ഡൗൺ അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണയായത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കൊവിഡ് 19, ലോക്ക് ഡൗൺ