മാവോയിസ്റ്റുകളെ രാജ്യമെമ്പാടും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കൊണ്ടാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗം ഈ തീരുമാനം എടുത്തത്.
എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു.
അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി.
അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍
കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
- ജ്യോതിസ്