കേരളത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന കാവുകളെ സംരക്ഷിക്കാന്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരാണ് ഇതിനു സാമ്പത്തിക സഹായം ചെയ്യുന്നത്.
കാവുകളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായവും മാര്‍ഗ നിര്‍ദേശങ്ങളും വനം വകുപ്പ് നല്‍കും. ഓരോ ജില്ലകളില്‍ നിന്നും ജൈവ വൈവിധ്യം ഉള്ള 5 കാവുകള്‍ വീതം തെരഞ്ഞെടുക്കും.
കാവുകള്‍ ഏറ്റെടുക്കാതെ തന്നെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ആവശ്യമായ സഹായം നല്‍കുക മാത്രം ആണ് വനം വകുപ്പിന്റെ ലക്‌ഷ്യം. കാവുകളിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് മാറ്റമൊന്നും വരുത്താതെ സംരക്ഷണം നല്‍കും.
നശിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക, അവിടുത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുക, പക്ഷി മൃഗാദികള്‍ക്ക് വേണ്ട ആവാസ വ്യവസ്ഥ ഒരുക്കുക, ഓരോ കാവുകളുടെയും ചരിത്രം രേഖപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട് ഡോകുമെന്ററി തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
- ജ്യോതിസ്
നൂട്ടിയെട്ടു ദുര്‍ഗാലയതില്‍ ഒന്നനെന്നു വിസ്വസിക്കുന്ന കുരിഞി കാവ് വനദുര്‍ഗലയതിന്ന്റ്റെ പുനപ്രതിഷ്റ്റ നദക്കുന്നു.മൂനന്ന് ഈക്കെര്‍ വനം സമ്രക്ഷിക്കുന്നൂ. സഹകരിക്കുക, സമ്രക്ഷിക്കുന്നതിനു നിര്‍ദെസങല്‍ തരിക