കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍

August 2nd, 2011

ox-buffalo-epathram

ദില്ലി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സാമൂഹിക നീതി നിര്‍വ്വഹണ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം കാളയും പോത്തും ഇനി വന്യമൃഗങ്ങളാകും. സിംഹം, കടുവ, പുള്ളിപ്പുലി, കരടി, കുരങ്ങ് എന്നിവ ഈ പട്ടികയില്‍ നേരത്തെ ഉണ്ട്. 1962-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബുള്‍ വിഭാഗത്തില്‍ പെട്ട മൃഗങ്ങളെ വന്യജീവികളുടെ വിഭാഗത്തില്‍ പെടുത്തുവാന്‍ തീരുമാനിച്ചതോടെ ജെല്ലിക്കെട്ട്, കാളയോട്ടം, പോത്തുപൂ‍ട്ട് തുടങ്ങിയവ ഇനി നിര്‍ത്തേണ്ടി വരും. ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ജെല്ലിക്കെട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജെല്ലിക്കെട്ട് മൃഗങ്ങളോടു‌ള്ള ക്രൂരതയാണെന്നും ഓരോ വര്‍ഷവും ജെല്ലിക്കെട്ടില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റുന്നതായും ചൂണ്ടിക്കാണിച്ച് ചിലര്‍ കേന്ദ്ര പതിസ്ഥിതി മന്ത്രാലയത്തേയും കോടതിയെയും സമീപിച്ചിരുന്നു. ആനയെ കൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

August 2nd, 2011

pesticide-epathram

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍

July 31st, 2011

doctor-shyama-prasad-mukherjee-epathram

റാഞ്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി കടിപിടി കൂടുകയും ദീര്‍ഘ അവധി എടുത്ത് സര്‍ക്കാരാശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്ന നാട്ടില്‍ വെറും 5 രൂപ മാത്രം ഫീസ്‌ വാങ്ങി കഴിഞ്ഞ 55 വര്‍ഷമായി വൈദ്യ സേവനം ചെയ്യുന്ന ഡോക്ടറാണ് റാഞ്ചിയിലെ ഡോ. ശ്യാമ പ്രസാദ്‌ മുഖര്‍ജി. തുച്ഛമായ ഇദ്ദേഹത്തിന്റെ ഫീസ്‌ ദാരിദ്ര്യം മൂലം ചികില്‍സാ ചിലവ് താങ്ങാനാവാത്ത അനേകായിരങ്ങളെയാണ് സഹായിച്ചിട്ടുള്ളത്. 75 കാരനായ ഡോക്ടര്‍ മുഖര്‍ജി 1957ല്‍ ചികില്‍സ തുടങ്ങിയ അന്ന് മുതല്‍ ഈ സേവനം തുടര്‍ന്ന് വരുന്നു.

തനിക്ക്‌ എത്രയാണ് ആവശ്യം എന്ന ബോദ്ധ്യം ഓരോരുത്തര്‍ക്കും വേണം എന്നാണ് ഇദ്ദേഹത്തിന് പറയുവാന്‍ ഉള്ളത്. താന്‍ ഒരു ഡോക്ടറാണ്. തനിക്ക് ചികില്‍സ തേടി വരുന്നവരോട് സഹാനുഭൂതി വേണം. എല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ കാണാന്‍ ആവില്ല. ധന സമ്പാദനം ആണ് ലക്‌ഷ്യം എങ്കില്‍ ഒരു ഡോക്ടര്‍ ആവുന്നതിനു പകരം വേറെ എന്തെങ്കിലും ഉദ്യോഗത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്‌ എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇദ്ദേഹം താന്‍ സ്വന്തമായി നടത്തുന്ന പരിശോധനാ ലാബില്‍ ചിലവഴിക്കുന്നു. ഇവിടത്തെ വരുമാനമാണ് ഇദ്ദേഹത്തിന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസിന് ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പ വഴങ്ങി

July 29th, 2011

yeddyurappa-epathram

ന്യൂഡല്‍ഹി: ലോകായുക്‌ത റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന വിവരങ്ങള്‍ പരസ്യമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പദമൊഴിയാന്‍ ബി. എസ്‌. യെദിയൂരപ്പ സമ്മതിച്ചു. എന്നാല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വെയ്ക്കാതിരുന്ന യെദിയൂരപ്പ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി വില പേശിയ ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി അടക്കമുള്ള നേതാക്കളുമായി മൂന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെയാണ്‌ ഇന്നലെ രാവിലെ ആദ്യ വിമാനത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്കു മടങ്ങിയത്‌. മന്ത്രിമാരുടെയും എം. എല്‍. എ. മാരുടെയും ഭൂരിപക്ഷ പിന്തുണയുള്ള തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടാണ്‌ യെദിയൂരപ്പ സ്വീകരിച്ചത്‌. താന്‍ നിര്‍ദേശിക്കുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കണം, തന്നെ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി നിയമിക്കണം, അനുയായികള്‍ക്കു മന്ത്രി സഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി. ജെ. പി. പ്രത്യേക സമിതിയെ നിയമിക്കണം തുടങ്ങിയ നീണ്ട ആവശ്യങ്ങളും ഉന്നയിച്ചാണ്‌ അദ്ദേഹം മുഖ്യമന്ത്രി പദമൊഴിയാന്‍ സമ്മതിച്ചത് എന്നറിയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി രാജയുടെ വെളിപ്പെടുത്തല്‍, പ്രധാനമന്ത്രി രാജിവെക്കണം: ബി.ജെ.പി

July 26th, 2011

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്പെക്ട്രം ലേലത്തില്‍ താന്‍ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നും ഇതില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ അത് മന്ത്രിസഭയുടെ കൂടെയാണെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് സ്പെക്ട്രം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടതെന്നും, ധകനാകാര്യ മന്ത്രിക്കും ഇതേ കുറിച്ച് അറിവുണ്ടായിരുന്നു എന്നും രാജ വ്യക്തമാക്കി. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച കാര്യവും രാജ പറഞ്ഞിരുന്നു. രാജയുടെ തുറന്നു പറച്ചില്‍ സ്പെക്ട്രം അഴിമതി കേസില്‍ ഒരു ഘടക കക്ഷിയിലേക്കും രാജയിലേക്കും ഒതുക്കുവാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സ്പെക്ട്രം അഴിമതിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വണ്ടി പിടിച്ചെടുത്ത ബാങ്കിന് പിഴ
Next »Next Page » യെദിയൂരപ്പ വഴങ്ങി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine