
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോഡി യെ രാജ്യ പിതാവ് എന്ന് വിശേഷി പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത അമൃത ഫഡ്നാവിസിന് എതിരെ വന് പ്രതി ഷേധം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണ് ഗായികയും സാമൂഹ്യ പ്രവര്ത്തകയു മായ അമൃത ഫഡ്നാവിസ്.
നരേന്ദ്ര മോഡിയുടെ 69 ആം പിറന്നാളിനു ആശംസ നേര്ന്നു കൊണ്ട് ട്വിറ്ററില് പോസ്റ്റ് ചെയ്ത വീഡിയോ അടക്കമുള്ള സന്ദേശ ത്തിലാണ് മോഡിയെ രാജ്യ പിതാവ് (Father of our Country) എന്ന് വിശേഷിപ്പിച്ചത്.

മഹാത്മാ ഗാന്ധി യാണ് രാഷ്ട്ര പിതാവ് എന്നും ഭാവി യിലെ പുരസ്കാരങ്ങള് പ്രതീക്ഷിച്ചു കൊണ്ടാണ് അമൃത ഇത്തരം പരാമര്ശങ്ങള് നടത്തുന്നത് എന്നും മറുപടി ട്വീറ്റുകള് പ്രത്യക്ഷ പ്പെട്ടു.
മഹാത്മാ ഗാന്ധിയെ പിന്തള്ളി നരേന്ദ്ര മോഡിയെ രാഷ്ട്ര പിതാവ് ആക്കി മാറ്റു വാനു ള്ള ലക്ഷ്യ മാണ് ട്വീറ്റി ലൂടെ വെളിപ്പെടുത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

ആദ്യം ഗാന്ധിജി യെ ഖാദി യുടെ കലണ്ടറില് നിന്നും മാറ്റി പകരം നരേന്ദ്ര മോഡി യുടെ ചിത്രം ചേര്ത്തു. ഇപ്പോള് മുഖ്യമന്ത്രി യുടെ ഭാര്യ യുടെ പരാമര്ശ ത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തു വന്നിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള് ഇത് അംഗീകരിക്കില്ല എന്ന് എന്. സി. പി. നേതാവ് നവാബ് മാലിക് പറഞ്ഞു.