വായു ശക്തി പ്രാപിക്കുന്നു: മറ്റന്നാൾ ഗുജറാത്ത് തീരം തൊടും; കനത്ത ജാഗ്രത നിർദേശം

June 12th, 2019

vayu_epathram

ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലർച്ചെ വായു ഗുജറാത്ത് തീരം തൊടും. ഗുജറാത്ത് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുട്ടുണ്ട്. ഗുജറാത്ത് സർക്കാ‌ർ കര നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. നിലവിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗം. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരത്തുകൂടി കരയിൽ പ്രവേശിക്കും. ജൂൺ 13ന് പുലർച്ചെ ചുഴലിക്കാറ്റ് 110-120 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് പോർബന്തറിനും മഹുവക്കും ഇടയിൽ വീരവൽ ഡിയു ഭാഗത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ധ്രപ്രദേശില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടുത്തി ക്കൊണ്ട് 25 അംഗ മന്ത്രി സഭ

June 7th, 2019

andhra-pradesh-chief-minister-ys-jagan-mohan-reddy-ePathram
അമരാവതി : ആന്ധ്രപ്രദേശ് മന്ത്രി സഭ യില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., കാപു സമുദായം, ന്യൂന പക്ഷം എന്നീ വിഭാ ഗങ്ങളില്‍ നിന്നുള്ള അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടു ത്തി ക്കൊണ്ട് അത്യ പൂര്‍വ്വ മായ തീരു മാന വുമായി ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി.

ദുര്‍ബ്ബല വിഭാഗ ങ്ങളില്‍ നിന്നുള്ള വര്‍ ക്കും തന്റെ മന്ത്രി സഭ യില്‍ പ്രാതി നിധ്യം നല്‍കും എന്നും വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന വൈ. എസ്. ആര്‍. കോണ്‍ ഗ്രസ്സ് നിയമ സഭാ കക്ഷി യോഗ ത്തില്‍ തീരു മാനം എടുത്തു. രാജ്യത്ത് ആദ്യ മായിട്ടാണ് ഒരു മുഖ്യ മന്ത്രി തനിക്ക് കീഴില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ നിയമിക്കുന്നത്‌.

പുതിയ മന്ത്രി സഭ യില്‍ 50 ശത മാനവും പട്ടികജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., ന്യൂന പക്ഷ സമുദായ ങ്ങ ളില്‍ നിന്നായി രിക്കും എന്നും വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അറി യിച്ചു.

രണ്ടര വര്‍ഷ ത്തിന്നു ശേഷം മന്ത്രി സഭ പുനഃ സംഘടി പ്പിക്കും. സര്‍ക്കാ രിന്റെ പ്രവര്‍ ത്തന ങ്ങള്‍ വിലയി രുത്തി ക്കൊണ്ട് അതി ന്റെ അടി സ്ഥാന ത്തി ലായി രിക്കും പുന: സംഘടന എന്നും അദ്ദേഹം അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൊവ്വയിലായാലും രക്ഷിക്കാന്‍ സുഷമയില്ല; രാജ്യം നിങ്ങളെ മിസ് ചെയ്യുമെന്ന് സ്നേഹപ്രവാഹം

June 1st, 2019

sushma-swaraj_epathram

‘ചൊവ്വയിലായാലും നിങ്ങളെ ഇന്ത്യൻ എംബസി രക്ഷിച്ചിരിക്കും..’ എന്ന ഉറപ്പ് പറയാൻ ഇത്തവണ സുഷമ സ്വരാജ് മന്ത്രിസഭയില്‍ ഇല്ല. സമൂഹമാധ്യമങ്ങളില്‍ സുഷമയ്ക്ക് അഭിവാദ്യങ്ങള്‍ നിറയുകയാണ്. രാഷ്ട്രീയത്തിനതീതമായിരുന്നു വിദേശകാര്യമന്ത്രിയായുള്ള സുഷമയുടെ സേവനം.വിട്ടുവീഴ്ച്ചയില്ലാത്ത സ്നേഹവും കരുതലും കാരുണ്യവും രാജ്യത്തിന് പുറത്തും അകത്തും പെട്ടുപോയവർക്ക് നൽകാൻ കഴിഞ്ഞ അഞ്ച് വർഷവും സുഷമ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ അനാരോഗ്യമാണ് സുഷമയെ മന്ത്രിസഭയിൽ നിന്നകറ്റിയതെങ്കിലും അതിനിയും അംഗീകരിക്കാൻ മിക്കവരും തയ്യാറായിട്ടില്ലെന്നതാണ് സത്യം.

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപാണ് സുഷമ സ്വരാജ് മന്ത്രിപദത്തിലില്ല എന്ന വാർത്ത പുറത്ത് വരുന്നത്.അഞ്ചു വർഷം അവസരം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച സുഷമയുടെ ട്വീറ്റിന് പിന്നാലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും കമന്റുകൾടെ രൂപത്തിൽ പ്രവഹിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദിയും ഇക്കൂട്ടത്തിൽപ്പെടും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിക്കിം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ആഴ്ച യില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രം

May 28th, 2019

logo-government-of-sikkim-ePathram
ഗാങ്‌ടോക്ക്: സര്‍ക്കാര്‍ ജീവന ക്കാരുടെ പ്രവൃത്തി ദിവസം ആഴ്ച യില്‍ അഞ്ചു ദിവസ മാക്കി ചുരുക്കി കൊണ്ട് സിക്കിം സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെ ടുത്ത പുതിയ മുഖ്യ മന്ത്രി പ്രേം സിംഗ് തമാംഗ് ഇതു സംബ ന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗ സ്ഥരു മായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസ ങ്ങളുടെ എണ്ണം ആഴ്ച യില്‍ ആറ് എന്നതില്‍ നിന്നും അഞ്ച് ആക്കി കുറക്കും എന്ന് നിയമ സഭാ തെരഞ്ഞെടുപ്പി ല്‍ മുന്നോട്ടു വെച്ച വാഗ്ദാന ങ്ങളില്‍ ഒന്നായിരുന്നു.

32 അംഗ നിയമ സഭയില്‍ 17 സീറ്റുകള്‍ നേടി യാണ് തമാംഗ് നേതൃത്വം നല്‍കുന്ന സിക്കിം ക്രാന്തി കാരി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തി യത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കൂടെ യാണ് സിക്കിം നിയമ സഭാ തെരഞ്ഞെടുപ്പ് നടന്നത്.

wikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് മമതയ്ക്കെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍
Next »Next Page » സിക്കിം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ആഴ്ച യില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രം »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine