വാട്സാപ്പിലെ പച്ച ക്കൊടി : കർണ്ണാടക യിൽ യുവാവിനെ വെട്ടി ക്കൊന്നു

June 19th, 2019

pakistan-flag-epathram
ബെംഗളൂരു : വാട്സാപ്പിലെ പ്രൊഫൈ ലില്‍ ഡിസ്‌പ്ലേ പിക്ചർ ആയി (ഡി. പി.) ഇട്ടിരുന്ന പച്ച ക്കൊടി യുടെ ചിത്രം പാകിസ്ഥാന്‍ പതാക എന്നു ധരിച്ച് ഡി. പി. ഇട്ടി രുന്ന യുവാവിനെ സുഹൃ ത്തു ക്കൾ വെ ട്ടിക്കൊന്നു.

കർണ്ണാടക യിലെ ശിവ മോഗ ജില്ല യിൽ ഹൊന്നല്ലി എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം അര ങ്ങേറി യത്.

ദാവണ്‍ ഗരെ സ്വദേശി യും ഹൊന്നല്ലി യിലെ വർക്ക്‌ ഷോപ്പ് ജീവന ക്കാരനു മായ ദയനാഥ് ഖാൻ എന്ന ഇരു പതു കാരനാണ് കൂട്ടുകാ രുടെ മര്‍ദ്ദന മേറ്റ് കൊല്ല പ്പെട്ടത്.

ഈദുൽ ഫിത്വര്‍ ദിനത്തില്‍ പച്ച ക്കൊടി യും ആശംസാ വാചകവും വാട്സാപ്പ് ഡി. പി. ആയി ഇട്ടിരുന്ന ദയനാഥ് ഖാനെ സുഹൃത്തു ക്കൾ ചോദ്യം ചെയ്തി രുന്നു. പച്ച ക്കൊടി പാക് പതാക എന്നതാ യിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് ഇവര്‍ ദയനാഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നു പറ യുന്നു. യുവാവ് പിന്നീട് ആശു പത്രി യിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം ഇതേ സംഘം വീണ്ടും എത്തു കയും ദയനാഥ് ഖാനു മായി വാക്കു തര്‍ക്കം ഉണ്ടാ വുകയും ചെയ്തു. തർക്കം രൂക്ഷ മായ തോടെ ആയുധം ഉപ യോഗിച്ച് ഇവർ യുവാവിനെ വെട്ടു ക യായി രുന്നു.

ദയനാഥ് ഖാന്റെ സുഹൃത്തു ക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർ ക്ക് എതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു.

Tag : കര്‍ണ്ണാടക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ വീണ്ടും പുകയുന്നു

December 4th, 2010

kashmir-bus-burning-epathram
ശ്രീനഗര്‍ : ഹുറിയത്ത് നേതാവ്‌ സയിദ്‌ അലി ഷാ ഗീലാനി ആഹ്വാനം ചെയ്ത ബന്ദ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ സംഘര്‍ഷ ഭരിതമായി. ശ്രീനഗറില്‍ ഇന്നലെ ഒരു സ്കൂള്‍ ബസ്‌ അക്രമകാരികള്‍ തീ വെച്ച് നശിപ്പിച്ചു. കുട്ടികളെ മുഴുവന്‍ ഇറക്കിയതിനു ശേഷമാണ് സ്കൂള്‍ ബസിന് തീയിട്ടത്‌. ആര്‍ക്കും അപകടമുള്ളതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ രംഗ ബസ്‌ സ്റ്റോപ്പില്‍ വെച്ച് ഗീലാനിയുടെ അനുയായികളാണ് സ്കൂള്‍ ബസ്‌ തടഞ്ഞത്‌ എന്നാണ് സൂചന. 10 അംഗ പാര്‍ലമെന്ററി സംഘം വിഘടന വാദ നേതാക്കളായ യൂസഫ്‌ രാസ ഗിലാനി, ഉമര്‍ ഫാറൂഖ്‌ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദന്തേവാഡ : ഉത്തരവാദിത്തം സര്‍ക്കാരിന് – അരുന്ധതി റോയ്‌

May 19th, 2010

arundhathi-roy41 പേര്‍ കൊല്ലപ്പെടാന്‍ ഇടയായ ദന്തേവാഡ നക്സല്‍ ആക്രമണം ആദിവാസി കളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരിയും, ബുക്കര്‍ പുരസ്കാര ജേതാവുമായ അരുന്ധതി റോയ്‌ അപലപിച്ചു. മാവോയിസ്റ്റുകള്‍ മനപൂര്‍വ്വം പൊതുജനത്തെ ആക്രമിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍, ഒരു തരത്തിലും ന്യായീകരിക്കാന്‍ ആവില്ല. എന്നാല്‍ ആക്രമണത്തിന് ഇരയായ ബസില്‍ സാധാരണ ജനം ഉണ്ടായി രുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും വന്ന വീഴ്ചയാണ് എന്ന് ഇവര്‍ ചൂണ്ടി ക്കാണിക്കുന്നു. യുദ്ധ ഭൂമിയില്‍ സാധാരണ ജനം സഞ്ചരിക്കുന്ന ബസില്‍, സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും സഞ്ചരിക്കാന്‍ അനുവദിച്ചത്‌ അക്ഷന്തവ്യമായ സുരക്ഷാ പാളിച്ചയാണ്.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. നക്സലുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ന്യായമാണ്. ഇത് അധികാരികള്‍ കണക്കിലെടുത്ത്‌ ഭവന രഹിതരായ ഗോത്ര വര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു

February 16th, 2008

പാര്ട്ടി പ്രവര്ത്തകര് ഉത്തരേന്ത്യക്കാരുടെ നാസിക്കിലെയും ഷോലാപ്പൂരിലെയും വാണിജ്യ സ്ഥാപനങ്ങളെ ആക്രമിച്ചതില് മഹാരാഷ്ട്ര നവനിര്മ്മാണ് സേന മേധാവി രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു.

രാജ് താക്കറെയുടെ വിവാദ പ്രസംഗവും തുടര്ന്നു ഉത്തരേന്ത്യക്കാര്ക്കെതിരെയുണ്ടായ വ്യാപക ആക്രമണവും സംസ്ഥാനത്തെ കലുഷിതമാക്കിയിരുന്നു.

രാജിനെ അറസ്റ്റ് ചെയ്ത ശേഷം വാഹനങ്ങള്ക്ക് നേരെ നടന്ന ആക്രമണത്തില് നാസിക്കില് ഒരാള് മരിച്ചിരുന്നു.

ബുധനാഴ്ച രാജിനെ അറസ്റ്റു ചെയ്ത ശേഷം മണിക്കൂറുകള്ക്കുള്ളില് ജാമ്യത്തില് വിടുകയായിരുന്നു.

അതേസമയം താക്കറെയുടെ അറസ്റ്റിനെ തുടര്ന്നുണ്ടായ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 29 കേസുകള് രജിസ്റ്റര് ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« സൌജന്യ വിദേശയാത്രാ പദ്ധതി
തോന്നിയവാസം നടക്കില്ലെന്ന് സോണിയാഗാന്ധി »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine